മൂന്നാര്‍: പൊമ്പളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ പ്രക്ഷോഭവുമായി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. നേരത്തെ സമരത്തിന് നേതൃത്വം വഹിച്ച ഗോമതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. മണി എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചത്. അയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല. മണി രാജി വെയ്ക്കണം. അല്ലെങ്കില്‍ പരസ്യമായി മാപ്പ് പറണം. എംഎം മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്നും ഗോമതി പറഞ്ഞു.
‘തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം? തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേശ്യകളാണെന്നാണോ കരുതിയത്? കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ് ഞങ്ങള്‍. പൊമ്പളൈ ഒരുമ വീണ്ടും ശക്തമാകും. മണി രാജിവെക്കുന്നതു വരെ സമരം ചെയ്യും.’
ഗോമതി
സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയ്ക്കെതിരെ എംഎം മണി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന് മണി പറഞ്ഞു്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.