മന്ത്രി മണി തുടരണോയെന്ന് പിണറായി തീരുമാനിക്കണം; ആരെ ഊളമ്പാറക്ക് അയക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല; ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഐഎഎസ് ഉദ്യോഗസ്ഥരെ മ്ലേച്ഛമായി അധിക്ഷേപിച്ച വൈദ്യുത മന്ത്രി എംഎം മണി തുടരണമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎസ് ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിച്ചത് തെറ്റ് തന്നെയാണ്. മന്ത്രിസ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണം. ഇത്തരത്തിലുള്ള നടപടികളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആരെ ഊളമ്പാറയ്ക്ക് അയക്കണമെന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എംഎം മണിയെ ചങ്ങലയ്ക്കിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം. സ്ഥിരബുദ്ധി നഷ്ടപ്പെട്ട മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇടുക്കിയില്‍ സമാന്തര ഭരണവും നിയമവ്യവസ്ഥയും നടപ്പാക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

കുരിശ് പൊളിച്ചത് അയോദ്ധ്യസംഭവത്തിന് തുല്യമാണെന്നായിരുന്നു എംഎം മണി ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് പറഞ്ഞത്. ആര്‍എസ് ആവശ്യപ്പെട്ടിട്ടാണ് കുരിശ് പൊളിച്ചത്. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ല. നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും എംഎം മണി ഇന്നലെ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.