വിവാഹമോചന ശേഷം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി; ഹൂഗ്ലിയിലെ ദമ്പതികളുടെ തര്‍ക്കത്തില്‍ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25ശതമാനം ജീവനാംശമായി ഭാര്യ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി. 25ശതമാനം എന്നത് ദമ്പതികളുടെ വിവാഹമോചനത്തിനു ശേഷം നല്‍കാവുന്ന ന്യായമായ ജീവനാംശ തുകയാണെന്നാണ് സുപ്രിം കോടതി നിരീക്ഷിച്ചത്.
വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയിലെ വിവാഹമോചിതരമായ ദമ്പതികള്‍ തമ്മിലുള്ള ജീവനാംശ തുകയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി 25 ശതമാനം തുക ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയത്. ജസ്റ്റിസ് ആര്‍ ഭാനുമതി, എംഎ ശാന്തനഗൗഡാര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
95,527 രൂപ മാസ ശമ്പളം ലഭിക്കുന്ന ഭര്‍ത്താവ് പ്രതിമാസം 200,000 രൂപര ജീവനാംശമായി ഭര്‍ത്താവിന് നല്‍കണമെന്നാണ് ഹുഗ്ലിയിലെ വിവാഹമോചിതരായ ദമ്പതികളുടെ വിഷയത്തില്‍ കോടതി തീര്‍പ്പാക്കിയത്.
മുന്‍ഭാര്യയ്ക്ക് 23000 പ്രതിമാസം ജീവനാംശമായി നല്‍കണമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പരാതിക്കാരന്‍ സുപ്രിം കോടതിയിലെത്തിയത്. 23000 എന്ന ഹൈക്കോടതി വിധിയില്‍ തെറ്റില്ലെന്നും പരാതിക്കാരന്‍ രണ്ടാമതും വിവാഹിതനായതിനാല്‍ പുതിയ കുടുംബത്തെ സംരക്ഷിക്കണമെന്നത് കണക്കിലെടുത്താണ് 3000 രൂപ കോടതി ഇളവ് തന്നതെന്നും കേസ് പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ആര്‍ ഭാനുമതി പറഞ്ഞു.

2003ല്‍ വിവാഹമോചിതരായ ദമ്പതിമാര്‍ കഴിഞ്ഞ 17 വര്‍ഷമായി ജീവനാംശത്തിന്റെ പേരില്‍ നിയമ യുദ്ധത്തിലാണ്. കേസ് ആദ്യം പരിഗണിച്ച കൊല്‍ക്കത്ത ജില്ലാകോടതി 4500 രൂപയാണ് ഭാര്യയ്ക്ക് ജീവനാംശമായി കൊടുക്കാന്‍ വിധിച്ചത്. തുടര്‍ന്ന് 2016ല്‍ ഭാര്യ തുക വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി പ്രകാരം 23000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.