നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. സ്‌കോട്ലാന്‍ഡ് യാര്‍ഡ് പൊലീസാണ് മല്യയെ പിടികൂടിയത്. ഇന്ത്യക്ക് മല്യയെ കൈമാറാന്‍ ബ്രിട്ടന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മല്യയുടെ അറസ്റ്റ്. മല്യയെ വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും എക്സ്ട്രാഡിഷന്‍(ഒരു രാജ്യത്തുള്ള കുറ്റവാളിയെ കുറ്റകൃത്യം നടത്തിയ രാജ്യത്തിന് കൈമാറുക) നടപടികള്‍ ആരംഭിക്കുക.