തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നിലെ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ആവശ്യമില്ലായിരുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്താതെ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പ്രശ്‌നം പരിഹരിക്കാമായിരുന്നു. ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമല്ല. ജിഷ്ണു കേസില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ നിരാഹാര സമരം എന്ത് നേടാനായിരുന്നുവെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു. അവരുടെ സമരത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. സര്‍ക്കാര്‍ എല്ലാം ചെയ്തിരുന്നു. പിടികിട്ടാത്ത പ്രതികളുടെ സ്വത്ത് കണ്ടെടുക്കാനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഒരു സര്‍ക്കാരിനും ഇതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വേദനപ്പിച്ചെന്നും അതിനാല്‍ മുഖ്യമന്ത്രിയെ കാണില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറയുകയുണ്ടായി