ഉത്തര്‍പ്രദേശില്‍ രാജ്യ റാണി എക്‌സ്പ്രസ്സ് പാളംതെറ്റി; 15 പേര്‍ക്ക് പരിക്കേറ്റു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്‌ലക്‌നൗ രാജ്യ റാണിഎക്‌സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളം തെറ്റി. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ ശനിയാഴ്ച രാവിലെ 8.15 നുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ അടുത്തുള്ള ആശുപതികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പാളം തെറ്റിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തവിട്ടു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പരിക്കേറ്റ ഓരോരുത്തര്‍ക്കും 25,000 രൂപ വീതവും നഷ്ടപരിഹാരം തുക നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരുക്കുകയാണ്.

മാര്‍ച്ച് 30ന് ഉത്തര്‍പ്രദേശില്‍ മഹാകോഷല്‍ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 25 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ഹൈല്‍പ് ലൈന്‍: 01216401215

© 2024 Live Kerala News. All Rights Reserved.