രാജ്യത്ത് ആദ്യമായി വാട്‌സ്ആപ് വഴി സമന്‍സ് അയക്കാന്‍ ഒരുങ്ങി കോടതി

ചണ്ഡിഗഡ്: സാങ്കേതിക വിദ്യ അതിവേഗം മുന്നോട്ട് പോകുന്ന കാലഘട്ടത്തില്‍ അതിനൊപ്പം സഞ്ചരിക്കാന്‍ ഒരുങ്ങി രാജ്യത്തെ ഒരു കോടതി. രാജ്യത്ത് ആദ്യമായി ആദ്യമായി വാട്‌സ്ആപ് വഴി സമന്‍സ് അയക്കാന്‍ തയ്യാറായത് ഹരിയാനയിലാണ്. കോടതിയുടെ അധികാരങ്ങളുള്ള, ഒരു സാമ്പത്തിക കമ്മീഷണര്‍ കോടതിയാണ് വാട്‌സ്ആപ് വഴി സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്.

ഈ കോടതിയുടെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംകേയ്ക്കാണ്. ഇമെയില്‍, ഫാക്‌സ് എന്നീ രീതികള്‍ സ്വീകരിക്കാറുണ്ടെങ്കിലും വാട്‌സ്ആപ് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.

സഹോദരന്‍മാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ സമന്‍സയക്കാന്‍ ഉത്തരവിട്ടത്. രണ്ട് സഹോദരന്‍മാര്‍ക്ക് സാധാരണ രീതിയില്‍ സമന്‍സ് അയച്ചെങ്കിലും ഒരാള്‍ നാട്ടിലില്ലാത്തതിനാല്‍ വാട്‌സ്ആപ് അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.