സിറിയയില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം: സൈനിക നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരം

ദമാസ്‌കസ്: സിറിയയില്‍ അമേരിക്ക കനത്ത ആക്രമണം തുടങ്ങി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് നടപടി. സിറിയയില്‍ അമേരിക്ക അമ്പതോളം മിസൈലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള നഗരത്തില്‍ രാസായുധ പ്രയോഗം ഉണ്ടായതായി ആരോപിച്ചാണ് സിറിയയില്‍ അമേരിക്കന്‍ സൈനിക നടപടി.

സിറിയയിലെ ഷായരത് വ്യോമതാവളത്തിന് നേരെയാണ് അമേരിക്കയുടെ ആദ്യ ആക്രമണം. ചൊവ്വാഴ്ച സിറിയയിലെ വിമത നഗരമായ ഖാന്‍ ശൈഖൂനില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. എണ്‍പതോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ സര്‍ക്കാരിന്റെയോ അവരെ പിന്തുണയ്ക്കുന്ന റഷ്യന്‍ സേനയുടെയോ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ രാസായുധ പ്രയോഗം ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. സിറിയന്‍ സര്‍ക്കാരിനെ നിലയ്ക്കുനിര്‍ത്താന്‍ മുന്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചില്ലെന്ന ആക്ഷേപം ഉയര്‍ത്തിയാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടത്.

© 2023 Live Kerala News. All Rights Reserved.