ജിഷ്ണുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം

 

ജിഷ്ണുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് തീരുമാനം. െ്രെകംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിണലാണ് പ്രത്യേക അന്വേഷണ സംഘം. മുഴുവന്‍ പ്രതികളേയും രണ്ടാഴ്ചക്കകം പിടികൂടണമെന്നാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ബാഹ്യ ഇടപെടലുകളും പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഏറ്റവും വേഗത്തില്‍ പ്രതികളെയെല്ലാം പിടികൂടാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഒളിവില്‍ കഴിയുന്ന പ്രതികളെ എത്രയും പെട്ടെന്ന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ പിടികൂടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഴുവന്‍ പ്രതികളെയും രണ്ടാഴ്ചയ്ക്കകം പിടിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. തിരുവനന്തപുരത്തുചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പുതിയ സംഘം രൂപീകരിച്ചത്.

ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നില്‍ സമരം സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് ബുധനാഴ്ച തടഞ്ഞിരുന്നു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.തങ്ങളെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും പറഞ്ഞിരുന്നു. വ്യാഴാഴ്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.