തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി മനുഷ്യത്വരഹിതമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവം കേരള മനസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സമൂഹത്തോട് മാപ്പ് ചോദിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മകന്‍ നഷ്ടപ്പെട്ട അമ്മയോട് സര്‍ക്കാര്‍ മനുഷ്യത്വം കാണിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. സാങ്കേതികത്വം പറഞ്ഞ് അവരെ സമരം ചെയ്യുന്നതില്‍ നിന്ന് തടയാന്‍ പാടില്ലായിരുന്നു. സാങ്കേതികത്വം മനുഷ്യത്വത്തിന് വഴിമാറുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.