സംസ്ഥാനത്ത് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ (ഏപ്രില്‍ 6) സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍. മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇത്. ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പോലീസ് ആസ്ഥാനത്ത് മാതാവ് മഹിജയും ബന്ധുക്കളും സമരത്തിനെത്തിയത്. എന്നാല്‍ ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും മഹിജയ്ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റു. ഇവരെ പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

© 2023 Live Kerala News. All Rights Reserved.