യുപിയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്. 40,000 കോടി രൂപയുടെയോളം കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളുക. ഈ തീരുമാനം യുപിയിലെ 92.5 ശതമാനം കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങളാണ് എഴുതിതള്ളുക. മോഡി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് യുപിയിലേക്ക് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യോഗിയുടെ പ്രഖ്യാപനം. യുപിയില്‍ ആകെയുള്ള 2.30 കോടി കര്‍ഷകരില്‍ 2.15 കോടി കര്‍ഷകരും ചെറുകിട ദരിദ്ര കര്‍ഷകരാണ്.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബിജെപി മുന്നോട്ട് വെച്ച പ്രധാനപ്പെട്ട് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നത്.

© 2024 Live Kerala News. All Rights Reserved.