മാര്‍ക്ക് ദാനത്തിന് ഇക്കുറിയും കുറവില്ല

പ്ലസ്ടുവിന് ഇക്കുറിയും മാര്‍ക്ക് ഇളവിന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരാതി ഉയര്‍ന്ന വിഷയങ്ങളില്‍ പ്രയാസമുണ്ടായ ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് ദാനത്തിനാണ് തീരുമാനം. 15 മാര്‍ക്ക് വരെ ഇളവ് നല്‍കാന്‍ സൂചിപ്പിച്ചാണ് അധ്യാപകര്‍ക്ക് ഉത്തരസൂചിക നല്‍കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, കണക്ക് വിഷയങ്ങളെ കുറിച്ചാണ് ആക്ഷേപമുയര്‍ന്നത് എന്നതിനാല്‍ ഈ വിഷയങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക.

മൂല്യനിര്‍ണയത്തിന് മുമ്പ് അധ്യാപകര്‍ക്ക് നല്‍കുന്ന ഉത്തരസൂചികയിലാണ് സിലബസിന് പുറത്തുനിന്നു വന്ന ചോദ്യങ്ങള്‍ക്ക് ഇത്ര വീതം മാര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കണോമിക്‌സ് രണ്ടാം ചോദ്യത്തിന് മൂന്ന് മാര്‍ക്ക് നല്‍കാനാണ് ഉത്തരസൂചികയിലെ നിര്‍ദേശം. ചോദ്യം എഴുതിവെച്ചാല്‍ മാത്രം ഈ മാര്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ 15 മാര്‍ക്കാണ് ഇക്കണോമിക്‌സിന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളത്. പാസാകാനാകട്ടെ 24 മാര്‍ക്ക് മതി.

© 2024 Live Kerala News. All Rights Reserved.