ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹര്‍ അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ചാണ് ക്ഷേമ പദ്ധതിക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ഉത്തരവിട്ടത്. എന്നാല്‍ ക്ഷേമ കാര്യ പദ്ധതികളല്ലത്തവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഉള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആനുകൂല്യമില്ലാത്ത ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ബാങ്ക് അക്കൗണ്ട്, ആദായനികുതി പോലുള്ള ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ വ്യക്തമാക്കി.അതേസമയം, പാചക വാതകം, ഭക്ഷ്യോല്‍പന്നങ്ങള്‍ക്കുള്ള സബ്‌സിഡി എന്നിവക്ക് ആധാര്‍ വേണമെന്നത് തുടരും.സ്‌കൂളുകളില്‍ സൗജന്യ ഉച്ചഭക്ഷണമുള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സ്‌കോളര്‍ഷിപ്പ്, പിന്നാക്ക സമുദായങ്ങള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായുള്ള പദ്ധതികള്‍ എന്നിവക്കും ആധാര്‍ വേണമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ നല്‍കിയ ഹരജിയിലാണ് ഇത്തരം പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

© 2024 Live Kerala News. All Rights Reserved.