രാജസ്ഥാനില്‍ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

നോഖ: രാജസ്ഥാനിലെ നോഖയില്‍ അര്‍ബുദരോഗിയായ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പരാതി. 2015ലാണ് സംഭവം. ഒരു വര്‍ഷത്തോളം അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.സ്‌പെഷ്യല്‍ ക്ലാസെന്ന വ്യാജേന സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടിയെ സ്‌കൂളില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ഒരു വര്‍ഷത്തോളം പീഡനം തുടരുകയും ചെയ്തു. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അധ്യാപകര്‍ തന്നെ മരുന്നും നല്‍കിയെന്നും പിതാവ് ആരോപിക്കുന്നു.2016ലാണ് പീഡനവിവരം താനറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. അധ്യാപകര്‍ തന്നെ ഭീഷണിപ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ, ആശുപത്രിയില്‍ പോയി മകളെ കാണാനോ അവര്‍ അനുവദിച്ചില്ല. ഭയന്നിട്ടാണ് ഇതുവരെ താന്‍ പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.ഒന്നര വര്‍ഷം മുമ്പ് രക്താര്‍ബുദമുണ്ടെന്ന് കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. അധ്യാപകര്‍ക്കെതിെര പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.