ഇന്ത്യക്കാരായ യുവതിയും മകനും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍

വിജയവാഡ: ഇന്ത്യക്കാരായ യുവതിയെയും ഏഴു വയസുകാരന്‍ മകനെയും യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍. ശശികല(40), മകന്‍ അനീഷ് സായ്എന്നിവരാണ് മരിച്ചത്.ഇവര്‍ ആന്ധ്രപ്രദേശ് സ്വദേശികളാണ്.വ്യഴാഴ്ച വൈകീട്ട് ശശികലയുടെ ഭര്‍ത്താവ് എന്‍. ഹനുമന്ത റാവു ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍.ഹനുമന്ത റാവുവും ശശികലയും സോഫ്‌റ്റ്വെയര്‍ വിദഗ്ധരാണ്. ശശികല വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിയിരുന്നത്. കുടുംബം ഒമ്പതു വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാണ്.

© 2024 Live Kerala News. All Rights Reserved.