വീണ്ടും വിലക്ക്;അമേരിക്കലേക്കുള്ള വിമാനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള യാത്രയില്‍ വീണ്ടും വിലക്കുമായി ട്രംപ് ഭരണകൂടം.ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കാണ് നിയന്ത്രണം എര്‍പ്പെടുത്തുക. ലാപ്‌ടോപ്, ടാബ്‌ലെറ്റ്, പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തുക.ഇനിമുതല്‍ ചെക്ക് ഇന്‍ ലഗേജായി മാത്രമേ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ബാധകമല്ല.വിലക്ക് സംബന്ധിച്ച് യു.എസ് അധികൃതര്‍ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. എന്നാല്‍ റോയല്‍ ജോര്‍ദ്ദാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തിങ്കളാഴ്ച പുറത്തുവിട്ട ട്വീറ്റിലൂടെയാണ് വിലക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അമേരിക്കന്‍ വകുപ്പുകളുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് യു.എസിലേക്ക് പോകുന്നതും വരുന്നതുമായ യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമനത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ യു.എസ് എയര്‍ലൈന്‍സിന് വിലക്ക് ബാധകമല്ല. എട്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് നോണ്‍ സ്‌റ്റോപ് സര്‍വീസുള്ള പത്ത് വിമാനത്താവളങ്ങള്‍ക്കാണ് നിരോധന ഉത്തരവ് നല്‍കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.