പഞ്ചാബില്‍ മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ അമരീന്ദര്‍ സിങ് പഞ്ചാബിന്റെ 26ാം മുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണയാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വി.പി. സിങ് ബദ്‌നോര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സിദ്ദു അടക്കം 9 ക്യാബിനറ്റ് മന്ത്രിമാരാണ് അമരീന്ദറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പഞ്ചാബില്‍ 117 സീറ്റുകളില്‍ 77 സീറ്റും നേടിയാണ് കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായത്. 2012ല്‍ 46 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 10 വര്‍ഷം മുമ്പ് കൈവിട്ട പഞ്ചാബിലെ ഭരണം മികച്ച മുന്നേറ്റത്തിലൂടെയാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്.

© 2024 Live Kerala News. All Rights Reserved.