മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; വോട്ടെണ്ണല്‍ ഏപ്രില്‍ 17 ന്

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍.  പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി മാര്‍ച്ച് 24 ആണ്. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള തീയതി 29 ആണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ.നഗറിലും ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ്. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍.ജമ്മുകശ്മീരിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.