ആലുവയില്‍ മൂന്നും ഏഴു വയസുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു; അയല്‍വാസി കസ്റ്റഡിയില്‍

കൊച്ചി: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴു വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ 52 കാരന്‍ ഉണ്ണി തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അറസ്റ്റിലായ ഉണ്ണിതോമസ്.കുട്ടികളുമായി അടുപ്പം കാണിച്ചിരുന്ന ഇയാള്‍ സ്ഥിരം കുട്ടികളുടെ വീട്ടില്‍ എത്തുകയും കുട്ടികള്‍ ഇയാളുടെ വീട്ടില്‍ ചെല്ലുകയും ചെയ്തിരുന്നു. കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.പീഡിപ്പിക്കപ്പെട്ടശേഷം കുട്ടികള്‍ വീട്ടുകാരോട് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കുന്നത്.

© 2024 Live Kerala News. All Rights Reserved.