മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; വ്യവസായി വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ കീഴടങ്ങല്‍

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യവസായി വി.എം.രാധാകൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്‍ മുന്‍പാകെ കീഴടങ്ങി.പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. മുന്‍കൂര്‍ ജാമ്യം ഇല്ലെന്നും ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിമന്റ്‌സിലെ ഫ്‌ളൈആഷ് കരാറില്‍ സിമന്റ്‌സിന് 52 ലക്ഷം രൂപ നഷ്ടം ഉണ്ടായ കേസിലാണ് നടപടി. കേസിലെ മറ്റൊരു പ്രതിയായ ലീഗല്‍ഓഫിസറെ ജനുവരി 30 ന് അറസറ്റുചെയ്തിരുന്നു. മുന്‍ എം.ഡി.സുന്ദരമൂര്‍ത്തി, വി.എം.രാധാകൃഷ്ണന്റെ ആര്‍കെവുഡ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.വടിവേലു എന്നിവരാണ് മറ്റുപ്രതികള്‍.

© 2025 Live Kerala News. All Rights Reserved.