കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ച് 3 മരണം;മരിച്ചത് രണ്ട് കുട്ടികളും ഡ്രൈവറും; 13 കുട്ടികള്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ട് കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ആന്‍ മരിയ, ഷിജി, ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്.കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ യു.കെ.ജി കുട്ടികളാണ് അപകടത്തില്‍ പെട്ടത്. വൈക്കം ഇലഞ്ഞിഭാഗത്തുനിന്ന് വന്ന ജീപ്പ് പുതുവേലിയില്‍ വെച്ചാണ്് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

© 2024 Live Kerala News. All Rights Reserved.