കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍; സംഭവം മലപ്പുറത്ത്

മലപ്പുറം:എടപ്പാളില്‍ കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് കണ്ടെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ വേണ്ടി എടപ്പാളിലെ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.ജാനകിയെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള ഒരു വയലില്‍ വെച്ചാണ് നാട്ടുക്കാര്‍ മൃതദേഹം കണ്ടത്. ശരീരത്തില്‍ നായ്ക്കളുടെ കടിയേറ്റ പരുക്കുകള്‍ ഉണ്ട്.

© 2024 Live Kerala News. All Rights Reserved.