ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ മഹര്‍ഷ അലി; വയോള ഡേവിസ് മികച്ച സഹനടി

ലോസ് ആഞ്ചലസ്: 89ാം ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി.  കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 24 വിഭാഗങ്ങളിലായി നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരം മികച്ച സഹ നടനെ പ്രഖ്യാപിച്ച് കൊണ്ടാണ് ആരംഭിച്ചത്. മൂണ്‍ലെറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മഹര്‍ഷാ അലിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. മഹെര്‍ഷല അലി ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ മുസ്ലീം നടനെന്ന ഖ്യാതിയും ഇതിലൂടെ സ്വന്തമാക്കി.
പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരങ്ങള്‍

*സഹനടന്‍ : മഹര്‍ഷാ അലി (മൂണ്‍ലൈറ്റ്)
*സഹനടി: വയോള ഡേവിസ് (ഫെന്‍സസ്)
*ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ
* വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്
*പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്. ചിത്രം: ലാ ലാ ലാന്‍ഡ്
*ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍
*ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, ചിത്രം: അറൈവല്‍
*ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. ചിത്രം: ഹാക്ക്‌സോ റിഡ്ജ്
*ചമയം: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയിസൈഡ് സ്‌ക്വാഡ്)
*വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം)
*ഡോക്യുമെന്ററി ഫീച്ചര്‍ : ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
സൗണ്ട് എഡിറ്റിംഗ് : സിവിയന്‍ ബെല്ലെമേര്‍ (ചിത്രം: അറൈവല്‍)
*സൗണ്ട് മിക്‌സിംഗ് : കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ചിത്രം: ഹാക്‌സോ റിഡ്ജ്)
*വിദേശ ഭാഷാ ചിത്രം: ദി സെയില്‍സ്‌മെന്‍ (ഇറാന്‍)

© 2024 Live Kerala News. All Rights Reserved.