അവിഹിതം; ഭാര്യയുടെ തല വെട്ടി ഭര്‍ത്താവ് കോടതിയില്‍

റാഞ്ചി: അവിഹിതം ആരോപിച്ച് ഭാര്യ യുടെ തല വെട്ടി ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. ജാര്‍ഘണ്ഡിലെ ഗട്ട്ഷാലയ്ക്ക് സമീപം ഭന്ധ്മുത്ത് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞയാറാഴ്ച രാത്രി ഗട്ട്ഷാല സ്വദേശിയായ ഭൂപന്‍ മര്‍ഡി എന്ന മുപ്പത്തിയഞ്ച് കാരനാണ് അവിഹിതം ആരോപിച്ച് ഭാര്യ ചുരമാണി മര്‍ഡിയുടെ തല വെട്ടിയെടുത്തത്. തുടര്‍ന്ന് വെട്ടിയ തല ബാഗിലാക്കി കോടതിയില്‍ കീഴടങ്ങാനെത്തുകയായിരുന്നു. ഭൂപന്‍ മര്‍ഡിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കൊലചെയ്യപ്പെട്ട ചുരമണി മര്‍ഡിയുടെ തലയില്ലാത്ത മൃതദേഹം വീടിനടുത്തുള്ള പാടത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂപന്‍ മര്‍ഡിയും ഭാര്യയും തമ്മില്‍ പതിവായി വീട്ടില്‍ നിന്നും വഴക്കുണ്ടാക്കുന്നത് കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍
കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികായാണെന്ന് പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.