1000 രൂപാ നോട്ട് പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനസെക്രട്ടറി; ആവശ്യമുള്ള പണം മാത്രം പിന്‍വലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി;നിരോധിച്ച 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധന സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.  അഞ്ഞൂറു രൂപ വരെയുള്ള നോട്ടുകളുടെ അച്ചടിയും വിതരണവും കാര്യക്ഷമമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ശക്തികാന്ത പറഞ്ഞു. കുറച്ചുദിവസങ്ങളിലായി ആയിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.എടിഎമ്മുകളില്‍ നോട്ടുക്ഷാമമുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. അവ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും. ആവശ്യമുള്ള പണം മാത്രമേ പിന്‍വലിക്കുന്നുള്ളൂവെന്നു ജനങ്ങള്‍ ഉറപ്പാക്കണമെന്നും ശക്തികാന്ത ദാസ് ട്വീറ്റില്‍ പറഞ്ഞു.നോട്ടുനിരോധനം കൊണ്ടുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെട്ടതായി കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് നോട്ടുകളുടെ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിവസവും വിലയിരുത്തുന്നതായി അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.