നടിക്കെതിരായ ആക്രമണം;പള്‍സര്‍ സുനിയെ നേരത്തെ പരിചയമില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍

കൊച്ചി: യുവ നടിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിയായ പള്‍സര്‍ സുനിയെ നേരത്തെ പരിചയമില്ലെന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍. നടി ആക്രമണത്തിന് ഇരയായ ദിവസം വാഹനം ഏര്‍പ്പാടാക്കി നല്‍കിയത് മനോജ് കാരന്തൂരാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണു പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സുനിയാണു നടി സഞ്ചരിച്ച കാറിന്റെ ഡ്രൈവറും കേസിലെ പ്രതിയുമായ മാര്‍ട്ടിനെ പരിചയപ്പെടുത്തിയത്.സുനിയാണു താല്‍ക്കാലികമായി മാര്‍ട്ടിനെ ചുമതലപ്പെടുത്തിയത്. ഷൂട്ടിങ് സമയത്ത് അനൂപെന്ന മറ്റൊരു ഡ്രൈവറാണു സുനിയെ എത്തിക്കുന്നത്. സംശയമൊന്നും തോന്നിയില്ല. അഞ്ചെട്ടുദിവസം അയാള്‍ വണ്ടിയോടിച്ചു. ഇയാളെ ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ടെന്നതല്ലാതെ മറ്റു പരിചയങ്ങളൊന്നുമില്ല. സെറ്റില്‍ നല്ല പെരുമാറ്റവും ഇടപെടലുമായിരുന്നു സുനിയുടേത്. അതിനാലാണു സുനിയെ ഡ്രൈവറായി വച്ചത്. പിന്നീട് എന്തോ അത്യാവശ്യമുണ്ടെന്ന് സുനി അറിയിച്ചപ്പോഴാണു മാര്‍ട്ടിനെ ഡ്രൈവറായി നിയമിക്കുന്നത്. സുനിയാണ് ഇയാളെ കൊണ്ടുവന്നതും. എന്നാല്‍ പ്രതികളെ പിടിക്കാത്തതില്‍ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിയായ സുനി തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു.

© 2024 Live Kerala News. All Rights Reserved.