ബാംഗ്ലൂര്‍: നടു റോഡില്‍ വെച്ച് യുവതിക്ക് നേരെ അജ്ഞാതനായ ബൈക്ക് യാത്രികന്റെ ലൈംഗികാതിക്രമം. ബംഗളൂരുവിലെ ബാനസ് വാഡി എച്ച് ആര്‍ ബി ആറിന് സമീപത്തെ തെരുവിലാണ് സംഭവം. സുഹൃത്തിനോടൊപ്പം രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍ ആദ്യം സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയും പിന്നെ ആക്രമിക്കുകയും ധരിച്ച മേല്‍ വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. യുവതികള്‍ ബഹളം വെച്ചതോടെ ബൈക്കില്‍ കടന്നു കളയുകയായിരുന്നു ആക്രമി.ഫെബ്രുവരി 12നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് യുവതി പരാതി നല്‍കുന്നത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും പൊലീസ് കുറ്റവാളികളെ പിടികൂടിയിട്ടില്ല.ആക്രമം നടന്നതിന്റെ ആഘാതത്തിലായിരുന്നതിനായിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു.