മുസ്‌ലീങ്ങള്‍ക്ക് കുട്ടികള്‍ കൂടാന്‍ കാരണം മറ്റുജോലിയെന്നും ഇല്ലാത്തതുകൊണ്ട്; മോദി സര്‍ക്കാര്‍ മുസ്‌ലീങ്ങള്‍ക്ക് തൊഴില്‍ കൊടുക്കണം;വിവാദ പരാമര്‍ശവുമായി അസം ഖാന്‍

അലഹബാദ്: വിവാദ പ്രസ്താവനയുമായി യു.പി നഗരവികസനപാര്‍ലെന്ററികാര്യ വകുപ്പ് മന്ത്രി അസം ഖാന്‍ രംഗത്ത് . മുസ്‌ലീങ്ങള്‍ക്ക് മറ്റുപണിയൊന്നും ഇല്ലാത്തതുകൊണ്ടാണ് കുട്ടികളെ കൂടുതല്‍ ഉണ്ടാക്കുന്നതെന്നായിരുന്നു അസം ഖാന്റെ പ്രസ്താവന. രാജ്യത്ത് തൊഴിലില്ലാതെ കഴിയുന്ന വലിയൊരു വിഭാഗം മുസ് ലീങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ കൂടുതല്‍ കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ മുസ്‌ലീങ്ങള്‍ക്ക് തൊഴില്‍ കൊടുക്കണം.
അങ്ങനെയാണെങ്കില്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് ഇവര്‍ അവസാനിപ്പിക്കുമെന്നും അസം ഖാന്‍ പറയുന്നു.അലഹാബാദിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അസം ഖാന്‍. അതേസമയം അസം ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ ഇപ്പോഴും തൊഴിലില്ലാത്തവരായി തുടരുന്നതെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസിനോടാണ് അസം ഖാന്‍ ചോദിക്കേണ്ടതെന്നും ബിജെപി ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പതക് പറഞ്ഞു. കഴിഞ്ഞ ദിവസം മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അസം ഖാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാദ്ഷായെപ്പോലെ പെരുമാറുന്ന മോദി ജനങ്ങളെ വെറും പട്ടികളായാണ് കാണുന്നതെന്നായിരുന്നു അസം ഖാന്റെ പ്രസ്താവന.

© 2024 Live Kerala News. All Rights Reserved.