തമിഴ്‌നാട് കൃഷിമന്ത്രിയെ കാണാനില്ല;ശശികല ആര്‍.ദുരൈകണ്ണിനെ ഒളിപ്പിച്ചിരിക്കുകയാണെന്ന് പരാതി

ചെന്നൈ: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍.ദുരൈകണ്ണിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ശശികലയും കുടുംബവും കൃഷിമന്ത്രിയെ ഒളിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ കാണാനില്ലെന്നും കാട്ടി മഗാലിംഗം എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എമാരെ കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദുരൈകണ്ണും ഇവര്‍ക്കൊപ്പമുണ്ടെന്നാണു സൂചന.മുഖ്യമന്ത്രി പദത്തിനായി ശശികലയും പനീര്‍ശെല്‍വവും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെയാണ് മന്ത്രിയെ കാണാതായിരിക്കുന്നത്. അതേസമയം മന്ത്രിയെ കാണാതായ വിഷയത്തില്‍ ശശികല നിലപാട് വ്യക്തമാക്കിയിട്ടില്ല.ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നതിനിടെയാണ് മന്ത്രിയെ കാണാതായത്. അതേമസയം, മന്ത്രിസഭ ഉണ്ടാക്കാന്‍ തന്നെ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരേ ശശികല കഴിഞ്ഞദിവസം രൂക്ഷമായ പരാമര്‍ശം നടത്തിയിരുന്നു. എഡിഎംകെയെ പിളര്‍ക്കാനാണു ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതെന്ന് കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എഡിഎംകെ എംഎല്‍എമാരെ കണ്ടശേഷം ശശികല പറഞ്ഞു. തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള ശ്രമത്തിനു തിരിച്ചടികള്‍ നേടിരുന്നതോടെ എഡിഎംകെ നേതൃത്വം നിരാഹാരത്തിന് ഒരുങ്ങുന്നതായി സൂചന.

© 2024 Live Kerala News. All Rights Reserved.