മില്‍മ പാലിന്റെ വില കൂട്ടി; ലിറ്ററിന് നാലുരുപ വര്‍ധന;3.35 രൂപ കര്‍ഷകന്;വിലവര്‍ധന ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം : മില്‍മ പാലിന്റെ വില ലിറ്ററിന് നാലു രൂപ കൂട്ടി.വിലവര്‍ദ്ധന ശനിയാഴ്ച മുതല്‍  പ്രാബല്യത്തില്‍. കൂട്ടുന്ന വിലയായ 4ല്‍ 3.35 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക.വില കൂട്ടണമെന്ന മില്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ മന്ത്രി തലത്തില്‍ അംഗീകരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ചെയര്‍മാന്‍ പി.ടി ഗോപാലകുറുപ്പാണ് വില വര്‍ദ്ധിപ്പിച്ച കാര്യം അറിയിച്ചത്. രൂക്ഷമായ പാല്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് വില വര്‍ധന എന്ന തീരുമാനവുമായി ബോര്‍ഡ് മുന്നോട്ട് പോയതെന്ന് ഗോപാലകുറുപ്പ് പറഞ്ഞു.മില്‍മ പാല്‍വില വര്‍ധിപ്പിച്ചതോടെ ഹോട്ടലുകളിലും ചായക്കടകളിലും വിലവര്‍ധനയുണ്ടാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. നിലവില്‍ ലിറ്ററിന് 36 മുതല്‍ 40 രൂപ വരെയാണ് മില്‍മ ഈടാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.