സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ട്രംപ്; ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍

ബെര്‍ലിന്‍: സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി നില്‍ക്കുന്ന  യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ജര്‍മന്‍ മാസിക വിവാദത്തില്‍. ‘അമേരിക്ക ഒന്നാമത്’ എന്ന ക്യാപ്ഷനോടെയാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി നില്‍ക്കുന്ന ട്രംപിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 1980ല്‍ ക്യൂബന്‍ അഭയാര്‍ഥിയായി യുഎസിലെത്തിയ എഡല്‍ റോഡ്രിഗസാണ് വിവാദമായ കാര്‍ട്ടൂണ്‍ വരച്ചത്. കാര്‍ട്ടൂണിനെ അനുകൂലിച്ച് കൊണ്ടും പ്രതികൂലിച്ചുകൊണ്ടുമുള്ള വിവാദങ്ങള്‍ അമേരിക്കയില്‍ സജീവമാവുകയാണ്. എന്നാല്‍ അമേരിക്കയില്‍ നടക്കുന്നത് ജനാധിപത്യത്തിന്റെ കഴുത്തറുക്കലാണെന്നും അത് വ്യക്തമാക്കുന്നതാണ് തന്റെ കാര്‍ട്ടൂണെന്നും എഡല്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.