ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് കനത്ത സുരക്ഷയില്‍

പനാജി: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബ്, ഗോവ പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും ​പഞ്ചാബിലും വോ​െട്ടടുപ്പ്​ തുടങ്ങിയതോടെ അഞ്ച്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തുടക്കമായി. പഞ്ചാബില്‍ 117 സീറ്റിലും, ചെറുതീര സംസ്ഥാനമായ ഗോവയിലെ 40 മണ്ഡലങ്ങളിലുമാണ് പോളിംഗ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് പോളിംഗ് നടക്കുന്നത്ബിജെപി അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളും ത്രികോണ മത്സരത്തിന്റെ വേദിയാവുകയാണ്. ശിരോമണി അകാലിദള്‍ (സാഡ്)ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി) കക്ഷികളാണ് രണ്ടിടത്തും മുഖാമുഖം ബലപരീക്ഷണത്തിന് ഒരുങ്ങിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു സംസ്ഥാനങ്ങളിലും എഎപിയുടെ കന്നിയങ്കമാണിത്.. മാര്‍ച്ച് 11 ആണ് വോട്ടെണ്ണല്‍.പഞ്ചാബില്‍ ഭരണത്തിലിരിക്കുന്ന അകാലിദള്‍ബിജെപി കൂട്ടുകെട്ടിനെ വെല്ലുവിളിച്ചുകൊണ്ട് കോണ്‍ഗ്രസും എഎപിയും രംഗത്തുണ്ട്. 81 സ്ത്രീകളും ഒരു ഭിന്നലിംഗക്കാരനും ഉള്‍പ്പെടെ 1,145 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക 1.98 കോടി വോട്ടര്‍മാരാകും. 83 ജനറല്‍ സീറ്റുകളും 34 എണ്ണം സംവരണവുമാണ്.അമൃത്സര്‍ ലോക്‌സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് തന്നെയാണ്. സുപ്രിംകോടതിയുടെ പഞ്ചാബ് നദീജല വിധിയില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അമൃത്സര്‍ ലോക്‌സഭാ സീറ്റില്‍ 14 ലക്ഷം വോട്ടര്‍മാരാണ്. ബിജെപി, കോണ്‍ഗ്രസ്, എഎപി കക്ഷികള്‍ തമ്മിലാണ് പ്രധാന മത്സരം. 40 നിയമസഭ സീറ്റുള്ള ഗോവയില്‍ ചതുഷ്‌കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) എന്നിവയും മത്സരിക്കുന്നു. ഇതില്‍ എം.ജി.പി, ആര്‍.എസ്.എസ് വിമതന്‍ സുഭാഷ് വേലിംഗറുടെ ഗോവ സുരക്ഷാ മഞ്ചുമായും ശിവസേനയുമായും സഖ്യമുണ്ടാക്കിയാണ് പോരിനിറങ്ങുന്നത്.250 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ഗോവയില്‍ 11 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഗോവയിലേക്ക് ആദ്യമായത്തെുന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 39 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബി.ജെ.പി 37ലും കോണ്‍ഗ്രസ് 38 സീറ്റിലുമാണ് ജനവിധി തേടുന്നത്.മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

© 2024 Live Kerala News. All Rights Reserved.