ഷുക്കൂര്‍ വധം: പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും ഹര്‍ജി തള്ളി

കൊച്ചി: ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി.ഇരുവരേയും ഉള്‍പ്പെടുത്തി സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സിപിഐഎം നേതാക്കള്‍ക്ക് തിരിച്ചടി നേരിട്ടത്. തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ (21) 2012 ഫെബ്രുവരി 20നാണ് ചെറുകുന്ന് കീഴറയില്‍ കൊല്ലപ്പെട്ടത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.

© 2024 Live Kerala News. All Rights Reserved.