സിക്‌സ് പാക്കില്‍ അജിത്ത്; ‘വിവേകം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

അരാധകര്‍ക്ക് ആവേശം പകര്‍ന്ന് സൂപ്പര്‍താരം അജിത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സിക്‌സ് പാക്കില്‍ നില്‍ക്കുന്ന പോസ്റ്ററാണ് സംവിധായകന്‍ പുറത്തിറക്കിയിരിക്കുന്നത്. വിവേകം എന്നാണ് എകെ 57ന് പേരിട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞിരുന്ന പോലെ ചിത്രത്തിന്റെ പേരും അണിയറക്കാര്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം ജൂണ്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും. ബള്‍ഗേറിയ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ചിത്രത്തില്‍ ഇന്റലിജന്റ് ഓഫീസറായാണ് അജിത്ത് എത്തുന്നത്.ബോളീവുഡ് താരം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളാണ് അജിത്തിന് നായികയാകുന്നത്. കരുണാകരന്‍, അക്ഷര ഹാസന്‍, രാജേന്ദ്രന്‍, അപ്പുക്കുട്ടി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു.അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ശിവ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഇതേതുടര്‍ന്ന് ധനുഷ് അടക്കമുള്ള തമിഴിലെ മുന്‍നിരതാരങ്ങളും പോസ്റ്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.