ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന്;വധു അര്‍പ്പിത

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പ്പിതയാണ് വധു. സിനിമാസുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.ധ്യാന്‍ ഈ വര്‍ഷം വിവാഹിതനാകുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടി നമിത പ്രമോദ് ആണ് ധ്യാനിന്റെ വധുവെന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. എന്നാല്‍ ഈ വിഷയത്തില്‍ നമിതയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നമിതയുടെ അച്ഛന്‍ പ്രതികരിച്ചു. ധ്യാന്‍തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയത് .ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ഒരേ മുഖം ആയിരുന്നു.

© 2024 Live Kerala News. All Rights Reserved.