യുവനടി സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം.സനുഷ വാഹനാപകടത്തില്‍ മരിച്ചതായ വാര്‍ത്ത ഞായറാഴ്ച വൈകിയാണ് വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. കാര്‍ അപകടത്തില്‍ മരിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്ത. സനുഷയുടെ ചിത്രത്തിനൊപ്പം അപകടത്തില്‍പ്പെട്ട് തകര്‍ന്ന, തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും സനുഷ പറഞ്ഞു.പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണം ഇത് ആദ്യമായല്ല ജഗതി ശ്രീകുമാറും മാമുക്കോയയും സലിം കുമാറുമൊക്കെ പലതവണ ഇത്തരത്തില്‍ ‘വധ’ത്തിന് ഇരകളായിട്ടുണ്ട്. പ്രധാനമായും വാട്ട്‌സ്ആപ് ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ ‘ഞെട്ടിക്കുന്ന’ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ പ്രധാന പ്രവര്‍ത്തനമേഖല.