‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം; കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യം; അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാട്ടം പ്രശംസനീയമാണ്;നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ‘ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാട്ടം പ്രശംസനീയമാണ്.പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി 26 കോടി അക്കൗണ്ടുകളാണ് തുറന്നത്. 20 കോടി പേര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം രണ്ട് ലക്ഷം കോടി രൂപ വിതരണം ചെയ്തതായും രാഷ്ട്രപതി പറഞ്ഞു.കളളപണത്തിനെതിരായുള്ള സര്‍ക്കാറിന്റെ നടപടികളെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി കള്ളപണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നുവെന്നും പറഞ്ഞു. ഇന്ത്യന്‍ വനിതകള്‍ സമസ്ത മേഖലകളിലും മുന്നേറുകയാണ്. സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.എല്‍.പി.ജി സബ്‌സിഡി തിരിച്ച് നല്‍കുന്ന പരിപാടിയിലൂടെ നിരവധി പേര്‍ സബ്‌സിഡി ഉപക്ഷേിച്ചു. ഇതിലൂടെ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷന്‍ രാജ്യത്ത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. പോസ്റ്റ് ഓഫീസുകള്‍ വഴി പേയ്‌മെന്റ് ബാങ്ക് സംവിധാനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ മുദ്ര യോജനയിലൂടെ അഞ്ച് ലക്ഷം കോടി രൂപ വായ്പ നല്‍കാനും സാധിച്ചെന്നും രാഷ്ട്രപതി വ്യക്തമാക്കി.ഇത്തവണ നേരത്തെയാണ് ബജറ്റ് അവതരണം. കേന്ദ്ര ബജറ്റും റെയില്‍വെ ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

 

പ്രധാന പ്രഖ്യാപനങ്ങൾ

∙ 2.1 കോടി ജനങ്ങൾ സ്വമേധയാ എൽപിജി സബ്സിഡി ഉപേക്ഷിച്ചു.

∙ പാവപ്പെട്ടവർക്കും ദലിതർക്കും പീഡിതർക്കും വേണ്ടിയാണ് സർക്കാരിന്റെ നയങ്ങൾ.

∙ പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കാര്യങ്ങൾ ചെയ്തു.

∙ 20 കോടിയിലധികം റുപെ കാർഡുകൾ വിതരണം ചെയ്തു.

∙ 2.6 കോടി ജൻ‍ധൻ അക്കൗണ്ടുകൾ ആരംഭിച്ചു.

∙ പ്രസവാവധി മൂന്നിൽനിന്ന് ആറുമാസമാക്കി ഉയർത്തും.

∙ ധാന്യങ്ങളുടെ വിലക്കയറ്റമാണ് കഴിഞ്ഞതവണ ആശങ്കയ്ക്കിടയാക്കിയത്. ഇത്തവണ അതു നേരിടാൻ സർക്കാർ നടപടികളെടുത്തു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കി.

∙ സർക്കാരിന്റെ വികസന യാത്രയിൽ സ്ത്രീകളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയിരുന്നു. പി.വി. സിന്ധു, സാക്ഷി മാലിക്, ദീപ കർമാകർ തുടങ്ങിയവർ ഇന്ത്യൻ സ്ത്രീകളുടെ കരുത്താണ് കാണിക്കുന്നത്.

∙ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രോൽസാഹജനകമായ ഫലം തരുന്നു.

∙ പ്രധാൻമന്ത്രി മുദ്ര യോജനയുടെ കീഴിൽ രണ്ടു ലക്ഷം കോടി രൂപ ലോൺ അനുവദിച്ചു.

∙ യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ പദ്ധതികൾ കൊണ്ടുവരും.

∙ വനിതകൾക്ക് ഒരു കോടി തൊഴിലവസരം ഉറപ്പാക്കാനായി.

∙ ഏഴാമത് പേ കമ്മിഷൻ നടപ്പാക്കിയത് 50 ലക്ഷം തൊഴിലാളികൾക്കും 35 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെട്ടു.

∙ അവഗണിക്കപ്പെട്ടു കിടക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹിക, സാമ്പത്തിക തുല്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ∙ അയൽ രാജ്യങ്ങളുമായി റെയിൽവേ ശൃംഖല ബന്ധം ഉണ്ടാക്കി ബന്ധം മെച്ചപ്പെടുത്തും.

∙ സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി വഴി പട്ടികജാതി– പട്ടികവർഗക്കാരെ ഉയർത്തിക്കൊണ്ടുവരും. സ്ത്രീ സംരഭകരെയും ഈ പദ്ധതി വഴി പ്രോത്സാഹിപ്പിക്കും.

∙ ഈ വർഷം അവസാനത്തോടെ വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലെ മീറ്റർ ഗേജ് ട്രാക്കുകൾ ബ്രോഡ് ഗേജ് ആക്കും.

∙ പാവപ്പെട്ടവർക്കു വേണ്ടി ശക്തമായ തീരുമാനങ്ങളാണ് സർക്കാർ എടുത്തത്.

∙ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രാവർത്തികമാക്കി.

∙ വ്യോമസേനയിൽ വനിതാ പൈലറ്റുമാർ വന്നത് അഭിനന്ദനാർഹം.

‌∙ ഭീകരരെ നേരിടാൻ നമ്മുടെ പ്രതിരോധസേന മിന്നലാക്രമണം നടത്തി. കടന്നുകയറ്റത്തിന് ശക്തമായ മറുപടി നൽകി.

∙ ജൻധൻ അക്കൗണ്ടുകൾ വഴിയുണ്ടാകുന്ന പണത്തിന്റെ ചോർച്ച തടയാനായി. 36,000 കോടി രൂപ സംരക്ഷിക്കാനായി.

∙ പാവപ്പെട്ട 13 കോടി ആളുകൾക്ക് വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ

∙ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് ആക്കുന്ന വിഷയത്തിൽ ഗുണകരമായ ചർച്ചകൾ സ്വാഗതം ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.