കൊല്ലം:തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെ’യെന്നു ഡോ. കെ.ജെ യേശുദാസ് ചോദിക്കുന്നു. പദ്മവിഭൂഷന്‍ നേടിയ യേശുദാസിനു കൊല്ലം പൗരാവലി നല്‍കിയ ആദരത്തില്‍ സംസാരിക്കുമ്പോഴാണ് യേശുദാസ് ചോദിച്ചത്. പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നത്തെ കുറിച്ച് യേശുദാസ് ചോദിച്ചു. ‘ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെ’. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.കരഘോഷങ്ങളോടെയാണ് സദസ്സ് യേശുദാസിന്റെ ചോദ്യത്തെ വരവേറ്റത്. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ഉര്‍വശി അവാര്‍ഡ് ജേതാവും കേരളത്തിന്റെ അമ്മ മനസ്സുമായ നടി ശാരദയ്ക്ക് സ്‌നേഹിതയുടെ പുരസ്‌കാരം യോശുദാസ് സമ്മാനിച്ചു. തന്നെ ധീര വനിതയാക്കിയത് മലയാള സിനിമയും മലയാളികളുമാണെന്നു ശാരദ പറഞ്ഞു. പത്മവിഭൂഷണ്‍ നേടിയ യേശുദാസില്‍ നിന്ന് ദേവരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായത് മഹാഭാഗ്യമാണെന്ന് പ്രശസ്ത വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്ണ്യം പറഞ്ഞു.