കുടിയേറ്റ വിരുദ്ധ നിയമത്തെ എതിര്‍ത്തു;യുഎസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി; സാലി യേറ്റ്‌സിന് പകരം ഡാനാ ബോയന്റെയെ തല്‍ സ്ഥാനത്ത് നിയമിച്ചു

വാഷിങ്ടണ്‍:ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിനെ എതിര്‍ത്ത യുഎസ് ആക്ടിങ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ വിവാദ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സാലി യേറ്റ്‌സ് സ്വീകരിച്ചത്. ബറാക് ഒബാമ ഭരണകൂടം നിയമിച്ച യേറ്റ്‌സിനു പകരം ഡാന ബോയെന്റെയെ അറ്റോര്‍ണി ജനറലായി നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നിയമാനുസൃതമല്ലെന്ന നിലപാട് യേറ്റ്‌സ് സ്വീകരിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് 120 ദിവസത്തേക്ക് വിലക്കിയ അദ്ദേഹം ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തി.ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.