ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ സിനിമയ്‌ക്കെതിരെ ബി.ജെ.പി മന്ത്രി ഗിരിരാജ് സിങ്. പത്മാവതി ഹിന്ദുവായതിനാലാണ് അവരെ മോശമായി ചിത്രീകരിച്ചതെന്ന് ഗിരിരാജ് ആരോപിച്ചു. അതേ സമയം സിനിമാക്കാര്‍ മുഹമ്മദ് നബിയെ കുറിച്ചൊരു സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുകയില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തെ വികലമാക്കുന്നവരെ ജനങ്ങള്‍ ശിക്ഷിക്കണമെന്ന് ഗിരിരാജ് സിങ് പറഞ്ഞു.ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ നിരവധി പുറത്ത് വന്നിട്ടുണ്ട്?. എന്നാല്‍ മുഹമ്മദ് നബിയെ കുറിച്ച് ഇത്തരത്തില്‍ ഇവര്‍ സിനിമയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.രാജസ്ഥാനില്‍ പത്മാവതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോളിവുഡ് സംവിധായകന്‍ ബന്‍സാലിക്ക് രജപുത് കര്‍ണ്ണി സേനയുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന സിനിമയുടെ പ്രമേയം.
തന്റെ സൈന്യത്തോടൊപ്പം ചക്രവര്‍ത്തിക്കെതിരെ പോരാടിയ റാണി പത്മിനിയുടെ കഥ പ്രസിദ്ധമാണ്. ചക്രവര്‍ത്തി ചിറ്റോര്‍ഗഡ് കോട്ടയിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുന്‍പ് മറ്റ് സ്ത്രീകളോടൊപ്പം റാണിയും സ്വയം മരിക്കുകയായിരുന്നു. ദീപിക പദുക്കോണും രണ്‍വീര്‍ സിങുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.