സീരിയല്‍ നടിയായതിന്റെ പേരില്‍ വലിയൊരു സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്ന് ഒഴിവാക്കി;വിഷമം തുറന്ന് പറഞ്ഞ് ശ്രീകല

മാനസപുത്രി എന്ന സീരിയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല മലയാളികളുടെ ഇഷ്ടതാരമാകുന്നത്. സീരിയല്‍ പ്രേക്ഷകരില്‍ നിന്ന് ഇത്രയേറെ സ്‌നേഹം കിട്ടുമ്പോഴും ആ ഒരു കാരണത്താല്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വിഷമവും ശ്രീകലയ്ക്കുണ്ട്.എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സീരിയല്‍ താരങ്ങള്‍ക്കും സിനിമയില്‍ തരക്കേടില്ലാത്ത വേഷം ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരു സീരിയല്‍ താരമായിപ്പോയതിന്റെ പേരില്‍ മാത്രം സിനിമയില്‍ നിന്ന് തഴയപ്പെട്ട വ്യക്തിയാണ് താനെന്ന് പറയുകയാണ് നടി ശ്രീകല.സന്തോഷ് ശിവന്റെ ഉറുമിയിലെ വേഷത്തില്‍ എപ്പോഴും സന്തുഷ്ടയാണ്. ചെറിയ റോള്‍ ആയിരുന്നുവെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവന്‍ നല്‍കിയ അഭിനന്ദനം വലിയ ആത്മവിശ്വാസം നല്‍കി.സിനിമ എന്നും മനസ്സില്‍ ഉള്ളത് കൊണ്ട് അതൊരു തുടക്കമായി കരുതി. എന്നാല്‍ വളരെ വലിയൊരു സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്ന് പിന്നീട് ഒഴിവാക്കിയതായി അറിഞ്ഞു.വളരെ വിഷമം തോന്നി, അന്വേഷിച്ചപ്പോള്‍ സീരിയല്‍ നടിയായതിനാലാണ് ഒഴിവാക്കിയതെന്നറിഞ്ഞു. സീരിയല്‍ ആയാലും സിനിമയായാലും അഭിനയമല്ലേ നോക്കേണ്ടതെന്ന് ശ്രീകല ചോദിക്കുന്നു.

© 2024 Live Kerala News. All Rights Reserved.