നോട്ട് നിരോധനം ലക്ഷ്യമില്ലാതെ തൊടുത്ത മിസൈല്‍;ചൈനീസ് ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സാധാരണക്കാരായ ചെറുഗ്രൂപ്പുകളെ പരിഗണിച്ചാണ് എടുക്കുന്നതെന്നും നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യ സെന്‍

മുംബൈ: നോട്ട് നിരോധനം ലക്ഷ്യമില്ലാതെ തൊടുത്ത മിസൈലെന്ന് നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യ സെന്‍. സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലേക്ക് മിസൈല്‍ തൊടുത്തു വിട്ടത് പോലെയാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള ദിനങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടതെന്നും അമര്‍ത്യ സെന്‍ കൂട്ടിച്ചേര്‍ത്തു.ആരോഗ്യ പരിപാലനം എല്ലാവര്‍ക്കും എന്തുകൊണ്ട് എങ്ങനെ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയേയും ചൈനയേയും താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സാധാരണക്കാരായ ചെറുഗ്രൂപ്പുകളെ പരിഗണിച്ചാണ് തീരുമാനമെടുക്കാറുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ സമരം ചെയ്താണ് പല തീരുമാനങ്ങളും തിരിത്തിക്കുന്നതെന്നും സെന്‍ പറഞ്ഞു. നോട്ട് നിരോധനം ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയുള്ള നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും സെന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.