ആകാശവാണി ഡല്‍ഹിയില്‍നിന്ന് ഇനി മലയാളം വാര്‍ത്താ സംപ്രേഷണമില്ല

ന്യൂഡല്‍ഹി: ആകാശവാണി ഇനി മുതല്‍ ഡല്‍ഹിയില്‍ നിന്നു മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലുള്ള വാര്‍ത്താ സംപ്രേക്ഷണം ചെയ്യില്ല. ഇതുവരെ ഡല്‍ഹി നിലയത്തില്‍നിന്നും സംപ്രേക്ഷണം ചെയ്തിരുന്ന പ്രാദേശിക വാര്‍ത്തകള്‍ അതത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി നിര്‍ദേശം നല്‍കി.മലയാളത്തിനു പുറമെ അസമീസ്, ഒഡിയ, തമിഴ് ഭാഷകളിലുള്ള വാര്‍ത്താ സംപ്രേക്ഷണമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. മലയാളം തിരുവനന്തപുരത്തെ നിലയത്തില്‍നിന്നും അസമീസ് വാര്‍ത്തകള്‍ ഗുവാഹട്ടിയില്‍നിന്നും ഒഡിയ കട്ടക്ക് നിലയത്തില്‍നിന്നും തമിഴ് ചെന്നൈയില്‍നിന്നും സംപ്രേക്ഷണം ചെയ്യും. പ്രസാര്‍ഭാരതി വാര്‍ത്താ വിഭാഗം ഡയറക്ടര്‍ജനറലിനുവേണ്ടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി കെ ആചാര്യ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.