മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്. ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീനയുടെ കിരീടനേട്ടം.14 വര്‍ഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തില്‍ വീനസ് വില്യംസിനെ 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സെറിയ കീരിടം ചൂടിയത്.ആധുനിക ടെന്നീസില്‍ കൂടുതല്‍ ഗ്രാന്‍സ്ലാം എന്ന റെക്കോര്‍ഡും സെറീനയ്ക്ക് ഇതോടെ സ്വന്തമായി. 22 കിരീടമുള്ള സ്റ്റെഫി ഗ്രാഫിനെ പിന്തള്ളി 23 ാം കിരീടത്തോടെ സെറീനയാണ് മുന്നില്‍. കിരീടനേട്ടത്തോടെ സെറീന ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.സെറീനയും വീനസും നേര്‍ക്കുനേര്‍ വന്ന ഒന്‍പതാം ഗ്രാന്‍സ്‌ലാം ഫൈനലായിരുന്നു ഇത്. 2009ല്‍ വിമ്പിള്‍ഡന്‍ ഫൈനലിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്. വീനസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അവസാനമായി കളിച്ചതും അന്നാണ്.