ഞാന്‍ പ്രണയത്തിലാണ് ;പക്ഷേ വിവാഹത്തിന് അച്ഛന്‍ സമ്മതിക്കുന്നില്ല; ഷക്കീല മനസ്സ് തുറന്നു പറയുന്നു

സിനിമയുടെ വെളിച്ചത്തില്‍ തിളങ്ങി നിന്ന് പിന്നീട് എല്ലാം നഷ്ടമായി ഒരു കാലയളവ് വേദനകള്‍ക്കൊപ്പം മാത്രം ജീവിച്ച താരമാണ് ഷക്കീല. ഒരു നടി എന്നതിനു പുറമേ നീലചിത്ര നായിക എന്ന വിശേഷണമാണ് അവര്‍ക്ക് നല്‍കിയത്. എന്നാല്‍ അതിലൊന്നും ഷക്കീലയ്ക്ക് പരിഭവമില്ല. അഭിനയിച്ചു കിട്ടിയ ലക്ഷങ്ങളെല്ലാം അമ്മയെ ഏല്‍പ്പിക്കും, അമ്മ ചേച്ചിക്കും അവസാനം തിരിച്ചു ചെന്നപ്പോള്‍ ഒന്നും തന്നില്ല. ചെന്നൈയിലെ ഒറ്റമുറി ഫ്‌ലാറ്റിലേയ്ക്ക് മാറ്റപ്പെട്ടു. അങ്ങനെ എല്ലാം തന്ന സിനിമ തന്നെ എല്ലാമെടുത്തു. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്ല്യാണം കഴിക്കും. നോ ബഡി. ഞാനിപ്പോഴും പ്രേമത്തിലാണ്. അദ്ദേഹം വിവാഹിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ സമ്മതിക്കുന്നില്ല. അത് ഇങ്ങനെയൊരു ഇമേജ് കൊണ്ടാണ്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്‌നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. നടി എന്ന നിലയിലാണ് ഞാന്‍ എന്നെ കാണുന്നത്. നീല ചിത്രങ്ങളിലോ, വസ്ത്രമില്ലാതെയോ അല്ല ഞാന്‍ അഭിനയിച്ചത്. പക്ഷേ അങ്ങനെ ഒരു നിലയിലേയ്ക്കാണ് എത്തിയതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.