വലുതാകുമ്പോള്‍ എന്റടുത്ത് ബൈക്കിന്റെ കാര്യം പറഞ്ഞ് വന്നേക്കരുത്; വേണമെങ്കില്‍ കാര്‍ വാങ്ങാം; മമ്മൂട്ടി ദുല്‍ക്കറിനോട്

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ മുകേഷിന്റെ കഥാപാത്രത്തോട് വാപ്പച്ചിക്ക്  സാമ്യമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ചെട്ട് വയസ്സുള്ളപ്പോള്‍ വാപ്പച്ചി പറഞ്ഞിട്ടുണ്ട്, ‘നീ വലുതാകുമ്പോള്‍ എന്റടുത്ത് ബൈക്കിന്റെ കാര്യം പറഞ്ഞ് വന്നേക്കരുതെന്ന്’. ‘കാശുണ്ടെങ്കില്‍ ഒരു കാര്‍ മേടിച്ച് തരാം ബൈക്ക് ഈ ജന്മത്ത് മേടിച്ച് തരില്ല അതിനെക്കുറിച്ച് നീ ചിന്തിക്കുക പോലും വേണ്ടെന്ന്’ എന്നോട് പറയുമായിരുന്നെന്ന് ദുല്‍ഖര്‍ പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖിലും അനൂപുമായുള്ള ഒരു ടോക് ഷോയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. ജോമോന്‍ ടോക്‌സ് എന്ന ഈ സംഭാഷണത്തിന്റെ വീഡിയോ ദുല്‍ഖര്‍ തന്നെയാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. വലുതായപ്പോള്‍ ബൈക്കിന്റെ കാര്യം ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചിക്ക് ടെന്‍ഷന്‍ ആകും. ‘എന്തിനാ ബൈക്ക്’ എന്നാകും വാപ്പച്ചി ചോദിക്കുക. അതിലൊക്കെയാണ് ജോമോന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഡീറ്റെയ്ല്‍സ് നമുക്ക് കിട്ടുക’ദുല്‍ക്കര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.