പൃഥ്വിരാജ് നായികയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി; നടി പരുള്‍ യാദവിന് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍

പ്രൃഥ്യിരാജ് ചിത്രം കൃത്യത്തിലെ നായികയായ നടി പരുള്‍ യാദവിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നടി പരുള്‍ യാദവിന് ഗുരുതരമായ പരുക്ക്. നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ കടിയേറ്റു. തലയില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. നടി ഇപ്പോള്‍ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആറു തെരുവ് നായകളാണ് നടിയെ ആക്രമിച്ചത്. തന്റെ വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് നടിയെ നായകള്‍ ആക്രമിച്ചത്. തെരുവ് നായ്ക്കളില്‍ നിന്ന് തന്റെ വളര്‍ത്ത് നായയെ നടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയ്ക്ക് കടിയേറ്റത്.പൃഥ്വിരാജ് നായകനായ കൃത്യത്തില്‍ നായികാ കഥാപാത്രമായ സാന്ദ്ര പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പരുള്‍ അവതരിപ്പിച്ചത്. ബുള്ളറ്റ്, ബ്ലാക്ക് ഡാലിയ എന്നീ മലയാളം ചിത്രങ്ങളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും കന്നട, മലയാളം, തമിഴ് സിനിമകളില്‍ നടി അഭിനയിക്കുന്നത്. ടെലിവിഷന്‍ താരവും നടിയും മോഡലുമാണ് പരുള്‍ യാദവ്.

© 2024 Live Kerala News. All Rights Reserved.