തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുവദിക്കുന്നതാണ് ലോ കോളെജ് എന്ന് അവര്‍ വ്യക്തമാക്കി.വിദ്യാര്‍ത്ഥികളെ താന്‍ അസഭ്യം പറഞ്ഞുവെന്ന ആരോപണവും അവര്‍ നിഷേധിച്ചു. തന്റെ കുടുംബ പശ്ചാത്തലവും സാമൂഹിക നിലവാരവും അതിന് തന്നെ അനുവദിക്കില്ല.വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ലൈബ്രറിയും കളിക്കാന്‍ ഗ്രൗണ്ടും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി രീതിയിലുള്ള തെരഞ്ഞെടുപ്പാണ് കാമ്പസില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് സമയവും അധിക ഹാജരും നല്‍കുന്നുണ്ട്. അക്കാദമി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അപമര്യാദയായ പെരുമാറ്റം ഉണ്ടായി എന്ന ആരോപണം വാര്‍ഡനും നിഷേധിച്ചു.ലക്ഷ്മി നായര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഹോട്ടലില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടയിലാണ് എബിവിപിക്കാര്‍ കടന്നുവന്ന് കരിങ്കൊടി കാട്ടി, മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. വാര്‍ത്താ സമ്മേളനം പുരോഗമിക്കുന്നതിനിടയില്‍ ഏതാനും പ്രവര്‍ത്തകര്‍ ഹാളിലേക്ക് എത്തുകയായിരുന്നു. കയ്യില്‍ കരുതിയ കരിങ്കൊടി ലക്ഷിനായര്‍ക്കുനേരെ വീശി. വാര്‍ത്താസമ്മളനം നടക്കുന്ന വേദിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഇരുന്ന് മുദ്രാവാക്യം വളിച്ചു.
കൈരളി ടിവി കുക്കറി ഷോ അവതാരകൂടിയായ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പാളായ കോളെജിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്ത സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതും അകാരമായ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായപ്പോള്‍ കോളെജ് അടിച്ചിട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ യുവിന്റെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നുവരികയാണ്.