നജീബിന്റെ തിരോധാനം; ഒരാള്‍ അറസ്റ്റില്‍; യുപിയില്‍ നിന്ന് പിടികൂടിയത് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച യുവാവിനെ

ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ ജെഎന്‍യു വിദ്യാര്‍ഥിയായ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതാണ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.കാണാതായ നജീബിന്റെ വീട്ടിലേക്ക് വിളിച്ച മോചനദ്രവ്യം ആവശ്യപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തത്. 20 ലക്ഷത്തോളം രൂപയാണ് ആവശ്യപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ നജീബിന്റെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. സര്‍വകലാശാല ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായതിന് പിന്നാലെ ആയിരുന്നു നജീബിന്റെ തിരോധാനം. സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തിവരികയാണെങ്കിലും ഇതുവരെയും ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല. വേര്‍ ഈസ് നബീബ് ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം തുടരുന്നു.

© 2024 Live Kerala News. All Rights Reserved.